Connect with us

Kerala

സഅദിയ്യ മീലാദ് വിളംബര റാലി മറ്റന്നാൾ

വിവിധ ഡിസ്പ്ലേ, ദഫ്, സ്‌കൗട്ട്, അറബന എന്നിവ അകമ്പടിയേകും

Published

|

Last Updated

ദേളി |  തിരുനബി(സ്വ യുടെ 1500ാമത് ജന്മദിനത്തിൻ്റെ ഭാഗമായി ദേളി ജാമിഅ സഅദിയ്യയില്‍ ‘തിരുനബി വസന്തം 1500’ എന്ന ശീര്‍ഷകത്തില്‍ റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ 30 വരെ നടക്കുന്ന  മീലാദ് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മീലാദ് വിളംബര റാലി മറ്റന്നാൾ വൈകിട്ട് നാലിന് കളനാട് നിന്ന് ആരംഭിച്ച് മേല്‍പ്പറമ്പില്‍ സമാപിക്കും.

വിവിധ ഡിസ്പ്ലേ, ദഫ്, സ്‌കൗട്ട്, അറബന എന്നിവയുടെ അകമ്പടിയോടെ സ്ഥാപന മേധാവികളും പ്രാസ്ഥാനിക നേതാക്കളും പ്രവര്‍ത്തകരും സ്റ്റാഫ് അംഗങ്ങളും റാലിയില്‍ അണിനിരക്കും. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങല്‍ പാനൂര്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങല്‍ കല്ലക്കട്ട, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, സയ്യി്ദ് പിഎസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി മള്ഹര്‍, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി ആദുര്‍, കെ കെ ഹുസൈന്‍ ബാഖവി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, കല്ലട്ര മാഹിന്‍ ഹാജി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അലി അസ്‌കര്‍ ബാഖവി, അബ്ദുല്ലത്വീഫ് സഅദി കൊട്ടില, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, കരീം സഅദി ഏണിയാടി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴൂര്‍, അബ്ദുല്‍ ഹകീം ഹാജി കളനാട്, അബ്ദുസ്സലാം ദേളി, അബൂബക്കര്‍ ഹാജി ബേവിഞ്ചെ, റസാഖ് ഹാജി മേല്‍പ്പറമ്പ്, സി പി അബ്ദുല്ല ഹാജി ചെരുമ്പ, അബ്ദുല്ല സഅദി ചിയ്യൂര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഷരീഫ് സഅദി മാവിലാടം, ഇബ്രാഹിം സഅദി വിട്ടല്‍, ഷറഫുദ്ദീന്‍ സഅദി, സിദ്ദീഖ് സഖാഫി ആവളം, റഈസ് മുഈനി, ബാദുഷ സഖാഫി ഹാദി, ഹസൈനാര്‍ സഖാഫി കുണിയ, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, ബഷീര്‍ മങ്കയം, അഷ്‌റഫ് കരിപ്പൊടി  സംബന്ധിക്കും.

മൗലിദ് ജൽസ, റസൂലിൻ്റെ വിരുന്ന്, ഗ്രാന്‍ഡ് മൗലിദ്  ബുര്‍ദ ആസ്വാദനം,  തിരുപ്പിറവി ദിനത്തില്‍ പ്രഭാത മൗലിദ്, വിദ്യാര്‍ഥികളുടെ കലാസാഹിത്യമത്സരങ്ങള്‍, സാന്ത്വന സേവന പ്രവര്‍ത്തനം, സമാപന സംഗമം തുടങ്ങിയ വിവിധ പരിപാടികള്‍ കാമ്പയിനിൻ്റെ ഭാഗമായി നടക്കും.

---- facebook comment plugin here -----

Latest