Malappuram
ധര്‍മ്മിഷ്ഠരായ വ്യാപാരികളാണ് നാടിനാവശ്യം : സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് യഥാസമയം ആശ്വാസമെത്തിക്കാന്‍ ഇടപെടാനും അവരെ സഹായിക്കാനും ഏറ്റവും കൂടുതല്‍ അവസരം കിട്ടുന്നവരാണ് ഗ്രാമ നഗര വ്യത്യാസമില്ലാതെ നിറഞ്ഞ് നില്‍ക്കുന്ന വ്യാപരി സമൂഹം

മലപ്പുറം | ധര്‍മ്മിഷ്ഠരും സാമൂഹിക പ്രതിബദ്ധതയുള്ള വ്യാപാരി സമൂഹമാണ് നാടിനാവശ്യമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല ഉപാദ്ധ്യക്ഷന്‍ സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി പറഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് യഥാസമയം ആശ്വാസമെത്തിക്കാന്‍ ഇടപെടാനും അവരെ സഹായിക്കാനും ഏറ്റവും കൂടുതല്‍ അവസരം കിട്ടുന്നവരാണ് ഗ്രാമ നഗര വ്യത്യാസമില്ലാതെ നിറഞ്ഞ് നില്‍ക്കുന്ന വ്യാപരി സമൂഹം.ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാദിസലാം ഓഡിറ്റോറിയത്തില്‍ നടത്തിയ ജില്ല പ്രോമിനന്‍സ് സംഗമത്തില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം..
ഇരുപത്തിമൂന്ന് സോണുകളില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത വ്യാപാര,വ്യവസായ രംഗത്തുള്ളവരും ,സംരഭകരുമായ ഏഴു പേരാണ് പ്രതിനിധികളായി പങ്കെടുത്തത്. വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ ജില്ല സെക്രട്ടറി ടി.അബ്ദുല്‍ ഗഫൂര്‍ ഹാജി ഉദ്ഘാടം ചെയ്തു. കെ.പി. ജമാല്‍ കരുളായി അധ്യക്ഷത വഹിച്ചു.
പി കെ എം ബഷീര്‍ ഹാജി സ്വാഗതവും എ അലിയാര്‍ കക്കാട് നന്ദിയും പറഞ്ഞു. ഏഴംഗ ജില്ല വ്യാപാരി വ്യവസായ സംരംഭക സമിതിയെയും തിരഞ്ഞെടുത്തു. ഹംസ ഹാജി എടക്കര, വി.പി. ഫക്രുദ്ധിന്‍ മലപ്പുറം, കെ.കെ. മൂസക്കുട്ടി പുളിക്കല്‍ ബാവ മാതക്കോട്, പി.ഹുസൈന്‍ മഞ്ചേരി അബ്ബാസ് ഹാജി നിലമ്പൂര്‍
കണ്‍വീറായി ടി.അബ്ദുല്‍ ഗഫൂര്‍ കോട്ടക്കലിനെയും തിരഞ്ഞെടുത്തു.