Connect with us

National

രാഷ്ട്രപിതാവ് ഗാന്ധിജിയുടെ സ്മരണയില്‍ രാജ്യം

പ്രധാനമന്ത്രിയും രാഷ്ട്രപതിയും അടക്കമുള്ള പ്രമുഖര്‍ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തും

Published

|

Last Updated

ന്യൂഡല്‍ഹി | രാഷ്ട്രപിതാവ് ഗാന്ധിജിയുടെ സ്മരണയില്‍ രാജ്യം. ഇന്ന് മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം ആഘോഷിക്കുകയാണ് രാജ്യം. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ശുചിത്വ ക്യാമ്പയിനുകള്‍ നടക്കും.

പ്രധാനമന്ത്രിയും രാഷ്ട്രപതിയും അടക്കമുള്ള പ്രമുഖര്‍ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തും. ഗാന്ധി ജയന്തി ദിവസം ജനങ്ങള്‍ ഖാദി ഉത്പന്നങ്ങള്‍ വാങ്ങണമെന്ന് പ്രധാന മന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഗാന്ധിജിയുടെ ജന്മ ദിനം അന്താരാഷ്ട്ര അഹിംസ ദിനം കൂടിയായാണ് ആചരിക്കുന്നത്. സംസ്ഥാനത്തും വിപുലമായ പരിപാടികളാണ് നടക്കുന്നത്.

 

---- facebook comment plugin here -----

Latest