Kerala
മുഖ്യമന്ത്രി ചെന്നൈയില്‍; കോടിയേരിയെ സന്ദര്‍ശിച്ചു
രാവിലെ എത്തുന്ന മുഖ്യമന്ത്രി ഇന്ന് പകല്‍ മുഴുവന്‍ ചെന്നൈയില്‍ കഴിയും.
തിരുവനന്തപുരം | ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. രാവിലെ എത്തിയ മുഖ്യമന്ത്രി ഇന്ന് പകല്‍ മുഴുവന്‍ ചെന്നൈയില്‍ കഴിയും.
കോടിയേരിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തന്നെ സന്ദര്‍ശിക്കാനെത്തുന്നവരോട് അദ്ദേഹം സംസാരിക്കുകയും സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ അന്വേഷിക്കുകയും ചെയ്യുന്നുണ്ട്.







