Connect with us

bills

രാജ്ഭവനിൽ കെട്ടിക്കിടക്കുന്ന ബില്ലുകൾ ഓർമപ്പെടുത്തി മുഖ്യമന്ത്രി

ഗവര്‍ണര്‍ മറുപടി നല്‍കിയിട്ടില്ല.

Published

|

Last Updated

തിരുവനന്തപുരം |  രാജ്ഭവനിൽ കെട്ടിക്കിടക്കുന്ന നിയമസഭ പാസ്സാക്കിയ ബില്ലുകളെപ്പറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാഴ്ച മുമ്പാണ് മുഖ്യമന്ത്രി ഓർമപ്പെടുത്തൽ കത്ത് നല്‍കിയത്. ഇതിന് ഗവര്‍ണര്‍ മറുപടി നല്‍കിയിട്ടില്ല.

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്ന സർവകലാശാലാ നിയമ ഭേദഗതി, ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ എട്ട് ബില്ലുകളിലാണ് ഗവർണർ ഒപ്പിടാതെയിരിക്കുന്നത്. മിൽമയുടെ ഭരണസമിതി പിടിക്കാൻ കഴിയുന്ന വിധത്തിൽ പ്രാഥമിക സഹകരണ സംഘങ്ങളുടെ അഡ്മിനിസ്‌ട്രേറ്റർമാർക്കും വോട്ടവകാശം ലഭ്യമാക്കുന്ന സഹകരണ ബിൽ, വഖഫ് ബോർഡ്  അടക്കമാണ് ഗവർണറുടെ അനുമതി കാത്തിരിക്കുന്ന മറ്റു ബില്ലുകൾ.