Connect with us

Kerala

റാങ്ക് ലിസ്റ്റ് മരവിപ്പിക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ല; ഉത്തരവിനെതിരെ കോടതിയെ സമീപിക്കും: കണ്ണൂര്‍ വി സി

കണ്ണൂര്‍ സര്‍വകലാശാലാ ചട്ടം 7(3) വായിച്ചാണ് വിശദീകരണം. ഈ ചട്ടം ഉപയോഗിച്ചാണ് ഗവര്‍ണര്‍ പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കിയത്.

Published

|

Last Updated

കണ്ണൂര്‍ | റാങ്ക് ലിസ്റ്റ് മരവിപ്പിക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. കണ്ണൂര്‍ സര്‍വകലാശാലാ ചട്ടം 7(3) വായിച്ചാണ് വിശദീകരണം. ഈ ചട്ടം ഉപയോഗിച്ചാണ് ഗവര്‍ണര്‍ പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കിയത്.

ഗവര്‍ണറുടെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് വി സി വ്യക്തമാക്കി. ഗവര്‍ണറുടെ തീരുമാനം ശരിയാണോയെന്ന് കോടതിയോട് ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest