Connect with us

Kerala

കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞു; ഒരു മരണം

പന്നിയെ ഇടിച്ചതോടെ ഓട്ടോറിക്ഷയുടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

Published

|

Last Updated

പാലക്കാട്  | വടക്കഞ്ചേരി ആയക്കാട് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവറായ അബ്ദുല്‍ ഹക്കീമാണ് മരിച്ചത്. ആയക്കാട് സ്‌കൂളിന് സമീപത്ത് രാത്രി ഒന്‍പതരയോടെയാണ് അപകടം. പന്നിയെ ഇടിച്ചതോടെ ഓട്ടോറിക്ഷയുടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഓട്ടോയിലെ യാത്രക്കാരായ കൊല്ലങ്കോട് സ്വദേശിനി വാസന്തി, വാസന്തിയുടെ സഹോദരന്‍ ഹരിദാസിന്റെ മക്കളായ ആദര്‍ശ് രാജ്(15), ആദിദേവ്(10) എന്നിവര്‍ക്ക് പരുക്കേറ്റു.

 

Latest