niyamasabha
നിയമസഭാ സമ്മേളനം 30 വരെ തുടരാന്‍ കാര്യോപദേശക സമിതി തീരുമാനം
സഭാനടപടിക്രമങ്ങള്‍ വെട്ടിച്ചുരുക്കി അനിശ്ചിതകാലത്തേക്ക് പിരിയുന്നതില്‍ സ്പീക്കര്‍ വിയോജിപ്പ് അറിയിച്ചു.

തിരുവനന്തപുരം | നിയമസഭാ സമ്മേളനം ഈ മാസം 30 വരെ തുടരാന്‍ കാര്യോപദേശക സമിതി തീരുമാനിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് തുടര്‍ച്ചയായി നിയമസഭ സ്തംഭിക്കുന്ന സാഹചര്യത്തിലാണ് സ്പീക്കര്‍ കാര്യോപദേശക സമിതി യോഗം വിളിച്ചത്.
സഭാനടപടിക്രമങ്ങള്‍ വെട്ടിച്ചുരുക്കി അനിശ്ചിതകാലത്തേക്ക് പിരിയുന്നതില്‍ സ്പീക്കര്‍ വിയോജിപ്പ് അറിയിച്ചു. ഷെഡ്യൂള്‍ ചെയ്ത നാല് ബില്ലുകള്‍ ഇനിയും പാസാക്കാനുണ്ട്.
പോത്തന്‍കോട് പെണ്‍കുട്ടി അതിക്രമത്തിന് ഇരയായ സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നുള്ള പ്രതിപക്ഷ പ്രതിഷേധം പ്രക്ഷുബ്ധമായിരുന്നു.
എല്ലാ അടിയന്തര പ്രമേയങ്ങള്‍ക്ക് അവതരണാനുമതി നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്ത യോഗത്തില്‍ മുഖ്യമന്ത്രി നിലപാടെടുത്തു. അംഗീകരിച്ചില്ലെങ്കില്‍ സഭ നടത്താന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവും തിരിച്ചടിച്ചു. ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നതിനാലാണ് സഭ താല്‍കാലികമായി നിര്‍ത്തിവച്ച് കാര്യോപദേശക സമിതി യോഗം ചേര്‍ന്നത്.