Connect with us

Kerala

വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 22 വര്‍ഷം കഠിനതടവ്

2018 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം

Published

|

Last Updated

കുന്നംകുളം | വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 22 വര്‍ഷം കഠിനതടവും 1,10,000 രൂപ പിഴയും വിധിച്ച് കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതി. കണ്ടാണശ്ശേരി ചൊവ്വല്ലൂര്‍ സ്വദേശി വലിയകത്ത് വീട്ടില്‍ സദഖ് (27)നെയാണ് കോടതി ശിക്ഷിച്ചത്.പിഴ അതിജീവിതയ്ക്ക് നല്‍കുന്നതിന് കോടതി ഉത്തരവിട്ടു.

2018 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. പണയം വെക്കാന്‍ വാങ്ങിയ കൈചെയിന്‍ തിരികെ നല്‍കാനെന്ന വ്യാജേനെ സദഖ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയായിരുന്നു. രാത്രി 12 മണിക്ക് വീട്ടിലെത്തിയ സദഖ് വാതില്‍ തുറന്നില്ലെങ്കില്‍ യുവതി വിളിച്ചിട്ടാണ് വന്നതെന്ന് നാട്ടുകാരോട് പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചു കയറി പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

കേസില്‍ ഗുരുവായൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഈ ബാലകൃഷ്ണന്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയും  പിന്നീട് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍ തുടര്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

Latest