Connect with us

National

വനിത കോണ്‍സ്റ്റബിളിനെ ആക്രമിച്ച പ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

സരയൂ എക്സ്പ്രസില്‍ വെച്ചായിരുന്നു മുഖത്തും തലയിലും മുറിവേറ്റ് രക്തത്തില്‍ കുളിച്ച നിലയില്‍ കോണ്‍സ്റ്റബിളിനെ കണ്ടത്തിയത്.

Published

|

Last Updated

ലക്‌നോ| വനിത കോണ്‍സ്റ്റബിളിനെ ആക്രമിച്ച പ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെ ഇയാളുടെ രണ്ട് സഹായികള്‍ക്കും പരിക്കേറ്റു. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. സരയൂ എക്സ്പ്രസില്‍ വെച്ചായിരുന്നു മുഖത്തും തലയിലും മുറിവേറ്റ് രക്തത്തില്‍ കുളിച്ച നിലയില്‍ കോണ്‍സ്റ്റബിളിനെ കണ്ടത്തിയത്. ഇവര്‍ നിലവില്‍ ലക്‌നോ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല. വെള്ളിയാഴ്ച നടത്തിയ ഒരു റെയ്ഡിനിടെയാണ് പ്രതിയെ കണ്ടെത്തിയത്. ഇയാളെ അറസ്റ്റ് ചെയ്യുന്നതിനിടെ പ്രതി അനീസ് ഖാന്‍ പോലീസില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ പ്രതിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ പ്രതി ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

 

 

Latest