National
എ സി പൊട്ടിത്തെറിച്ച് ദമ്പതികളും മക്കളും മരിച്ചു
വെള്ളിയാഴ്ച പുലര്‍ച്ചെ 12.45നായിരുന്നു സംഭവം
വിജയനഗര | കര്‍ണാടക വിജയനഗരയില്‍ എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ച് ഒരുകുടംബത്തിലെ നാലുപേര്‍ മരിച്ചു. വെങ്കട്ട് പ്രശാന്ത് (42), ഭാര്യ ഡി ചന്ദ്രകല (38), മകന്‍ അദ്വിക് (6), മകള്‍ പ്രേരണ (8) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 12.45നായിരുന്നു സംഭവം. എസി വെന്റിലേറ്ററില്‍നിന്ന് വാതകം ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.







