Kerala
നാലാമത് ലോകകേരള സഭ ഇന്ന് ആരംഭിക്കും
103 രാജ്യങ്ങളില്‍ നിന്നും 25 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കേരളീയ പ്രതിനിധികള്‍ പങ്കെടുക്കും
തിരുവനന്തപുരം | നാലാമത് ലോകകേരള സഭ ഇന്ന് ആരംഭിക്കും. നിയമസഭാ മന്ദിരത്തില്‍ ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ലോക കേരള സഭ ഉദ്ഘാടനം ചെയ്യും. 103 രാജ്യങ്ങളില്‍ നിന്നും 25 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കേരളീയ പ്രതിനിധികള്‍ പങ്കെടുക്കും. രാവിലെ 8.30ന് പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും.
കുവൈത്ത് തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ നടക്കാനിരുന്ന കലാപരിപാടികള്‍ മാറ്റിവെച്ചു. അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ മുഖ്യമന്ത്രി കൊച്ചിയിലേക്ക് തിരിച്ചു. ഇതോടെ ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന ചടങ്ങ് ഉച്ചയിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങും.







