Connect with us

Ongoing News

ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവിനെ പീഡിപ്പിച്ച കേസില്‍ 11-ാം പ്രതിയെ അറസ്റ്റ് ചെയ്തു

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 12 പേരും സി പി എം പ്രവര്‍ത്തകരാണ്.

Published

|

Last Updated

തിരുവല്ല | ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവിനെ മയക്കുമരുന്ന് കലര്‍ന്ന ജ്യൂസ് നല്‍കി പീഡിപ്പിച്ച്‌ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍  11-ാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചുമത്ര എലിമണ്ണിലില്‍ വീട്ടില്‍ സജിയെയാണ് ഇന്ന്  ഉച്ച കഴിഞ്ഞ് രണ്ടരയോടെ കുറ്റപ്പുഴയില്‍ നിന്നും അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ ശനിയാഴ്ച പോലീസ് കേസെടുക്കുകയും ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കേസ് സംബന്ധിച്ച്‌ ഫോണ്‍ രേഖകളും ടവര്‍ ലൊക്കേഷനും പരിശോധിക്കാനായി സൈബര്‍ സെല്ലിന്റെ സഹായം പോലീസ് തേടിയിട്ടുണ്ട്.

ഒന്നാം പ്രതി സി പി എം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോനും രണ്ടാം പ്രതി ഡി വൈ എഫ്‌ ഐ നേതാവ് നാസറും ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 12 പേരും സി പി എം പ്രവര്‍ത്തകരാണ്.

---- facebook comment plugin here -----