Connect with us

International

ടെക്‌സാസ് വെടിവെപ്പ്; പ്രതിക്ക് ജീവപര്യന്തങ്ങളുടെ നീണ്ട നിര

വർണ വെറിയനെന്ന് സ്വയം അവകാശപ്പെടുന്നയാൾക്ക് 90 ജീവപര്യന്തം

Published

|

Last Updated

ടെക്‌സസ് | അമേരിക്കയിലെ ടെക്‌സസ് നഗരത്തിലെ എൽ പസോയിൽ മൂന്ന് വർഷം മുമ്പ് വാൾമാർട്ടിൽ 23 പേരെ വെടിവച്ചു കൊന്ന കേസിലെ പ്രതി പാട്രിക് ക്രൂഷ്യസിനെ കാത്തിരിക്കുന്നത് 90 ജീവപര്യന്തം തടവ് ശിക്ഷകൾ. വർണ വെറിയനെന്ന് സ്വയം അവകാശപ്പെടുന്ന പാട്രിക് വധ ശിക്ഷ ഒഴിവാക്കി കിട്ടാനുള്ള ഒത്തുതീർപ്പിൻ്റെ ഭാഗമായി കോടതിയിൽ കുറ്റം സമ്മതിച്ചു.

2019 ആഗസ്റ്റ് മൂന്നിനാണ് പാട്രിക് കൂട്ടക്കൊല നടത്തിയത്. തോക്കുമായെത്തിയ പ്രതി വെള്ളക്കാരുടെ മേധാവിത്വം ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് വെടിയുതിർത്തത്.
ഡാലസിനടുത്ത അലനിൽ നിന്ന് നൂറ് കണക്കിന് മൈൽ വാഹനം ഓടിച്ച് ലാറ്റിനോകളെ കൂട്ടക്കൊല ചെയ്യാനാണ് പ്രതി എൽ പസോയിൽ എത്തിയതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.