Ongoing News
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്; ഇന്ത്യയെ ബുംറ നയിക്കും
ഋഷഭ് പന്താണ് ഉപ നായകന്‍. കൊവിഡ് ബാധിതനായ രോഹിത് ശര്‍മക്ക് കളിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ബുംറയെ ക്യാപ്റ്റനായി നിയോഗിച്ചത്.

എഡ്ജ്ബാസ്റ്റണ്‍ | ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ സംഘത്തെ ജസ്പ്രീത് ബുംറ നയിക്കും. നാളെ ആരംഭിക്കുന്ന എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലേക്കാണ് ബുംറയെ നായകനായി ബി സി സി ഐ പ്രഖ്യാപിച്ചത്. ഓള്‍ ഇന്ത്യ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയുടെതാണ് തീരുമാനം. ഋഷഭ് പന്താണ് ഉപ നായകന്‍.
കൊവിഡ് ബാധിതനായ രോഹിത് ശര്‍മക്ക് കളിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ബുംറയെ ക്യാപ്റ്റനായി നിയോഗിച്ചത്. ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന 36ാമത്തെ താരവും കപില്‍ ദേവിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീം നായക സ്ഥാനത്തെത്തുന്ന ആദ്യ പേസ് ബൗളറുമാണ് ബുംറ.
---- facebook comment plugin here -----