National
കശ്മീരില്‍ ബേങ്ക് സുരക്ഷാ ഗാര്‍ഡിനെ തീവ്രവാദികള്‍ വെടിവച്ചു കൊന്നു
അച്ചന്‍ നിവാസിയും കശ്മീരി ഹിന്ദു സമുദായാംഗവുമായ സഞ്ജയ് ശര്‍മയാണ് കൊല്ലപ്പെട്ടത്.
ശ്രീനഗര്‍| ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ പരുക്കേറ്റ ബേങ്ക് സുരക്ഷാ ഗാര്‍ഡ് മരിച്ചു. അച്ചന്‍ നിവാസിയും കശ്മീരി ഹിന്ദു സമുദായാംഗവുമായ സഞ്ജയ് ശര്‍മയാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം മാര്‍ക്കറ്റിലേക്ക് പോകുന്നതിനിടെയാണ് ഭീകരര്‍ വെടിവച്ചത്. ഗുരുതരമായി പരുക്കേറ്റ സഞ്ജയ് ശര്‍മയെ ഉടനെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണത്തിനായി ഗ്രാമത്തില്‍ കാവല്‍ക്കാരെ വിന്യസിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ വര്‍ഷം കശ്മീരി പണ്ഡിറ്റുകള്‍ക്കും തദ്ദേശീയരല്ലാത്തവര്‍ക്കും നേരെ തീവ്രവാദി ആക്രമണ പരമ്പരകള്‍ നടന്നിരുന്നു.







