Connect with us

National

ശ്രീനഗറില്‍ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു; മറ്റൊരു ജവാന് പരുക്ക്

സുരക്ഷാസേനയുടെ സംയുക്ത ചെക്ക് പോയിന്റിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. 

Published

|

Last Updated

ശ്രീനഗര്‍ | ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ സിആര്‍പിഎഫിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു. മറ്റൊരു ജവാന് പരുക്കേല്‍ക്കുകയും ചെയ്തു.

സുരക്ഷാസേനയുടെ സംയുക്ത ചെക്ക് പോയിന്റിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിന് ശേഷം ഭീകരർ രക്ഷപ്പെടുകയായിരുന്നു.

ആക്രമണത്തെ കുറിച്ച് വിവരം ലഭിച്ചയുടന്‍ പോലീസും സുരക്ഷാ സേനയും സ്ഥലത്തെത്തി. അവര്‍ പ്രദേശം വളയുകയും ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷന്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് പുലർച്ചെ, പുൽവാമ ജില്ലയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ അതിഥി തൊഴിലാളികളായ രണ്ട് ബീഹാർ സ്വദേശികൾക്ക് പരുക്കേറ്റിരുന്നു. ഇന്നലെ മുതൽ മേഖലയിൽ അതിഥി തൊഴിലാളികൾക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.

 

---- facebook comment plugin here -----

Latest