Kerala
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ചു; സ്കൂട്ടര്‍ യാത്രികനായ അധ്യാപകന് മരിച്ചു
കുഴിപ്പുറം കവല പാലേമാട് സ്വദേശി പരേതനായ അമ്പലവന്‍ കളപ്പുരക്കല്‍ ഇബ്രാഹിമിന്റെ മകന് ശറഫുദ്ദീന്‍ (36) ആണ് മരിച്ചത്.
വേങ്ങര | മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രികനായ അധ്യാപകന് മരിച്ചു. കുഴിപ്പുറം കവല പാലേമാട് സ്വദേശി പരേതനായ അമ്പലവന്‍ കളപ്പുരക്കല്‍ ഇബ്രാഹിമിന്റെ മകന് ശറഫുദ്ദീന്‍ (36) ആണ് മരിച്ചത്. സഹയാത്രികനായ സുഹൃത്ത് കുഴിപ്പുറം കോടലിക്കോടന് ഹബീബി (35)ന് ഗുരുതരമായി പരുക്കേറ്റു.
ഞായറാഴ്ച രാത്രി പത്തോടെ കുഴിപ്പുറം കവലയിലാണ് അപകടമുണ്ടായത്. ഒതുക്കുങ്ങല്‍ ഭാഗത്ത് നിന്നും വരികയായിരുന്ന സ്കൂട്ടറില്‍ ഇരിങ്ങല്ലൂര്‍ ഭാഗത്ത് നിന്നും അമിത വേഗതയില്‍ വന്ന കാറിടിക്കുകയായിരുന്നു. ശറഫുദ്ദീന്റെ വീടിന് മീറ്ററുകള്‍ അകലെയായിരുന്നു അപകടം. മദ്യപിച്ച് കാറോടിച്ച ഡ്രൈവര്‍ പറപ്പൂര് തെക്കെകുളമ്പ് സ്വദേശി ചോലപ്പുറത്ത് അക്ബര്‍ അലി (36)യെ വേങ്ങര പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാള്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കുകയും ചെയ്തു.
ഇന്നോവ കാറില്‍ തട്ടിയിട്ടും നിര്‍ത്താതെ അമിത വേഗതയില്‍ പോവുന്നതിനിടയിലാണ് കാര്‍ സകൂട്ടറില്‍ ഇടിച്ചത്. തൊട്ടടുത്ത മതില് തകര്‍ത്താണ് കാര്‍ നിന്നത്. ഇടിയുടെ ആഘാതത്തില്‍ ശറഫുദ്ദീന്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് തെറിച്ചുവീണു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ശറഫുദ്ദീനെയും ഹബീബിനെയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശറഫുദ്ദീന്‍ രാത്രി പന്ത്രണ്ടോടെ മരിച്ചു.
മഞ്ചേരി നോബിള്‍ കോളജിലെ അധ്യാപകനും യൂത്ത് കോണ്‍ഗ്രസ്സ് പറപ്പൂര് മണ്ഡലം സെക്രട്ടറിയുമാണ് ശറഫുദ്ദീന്‍. ഇത്തീരുവാണ് മാതാവ്. ഭാര്യ: ഹബീബാ ബുഷ്റ. മക്കള്‍: ആലിയ, ഐദിന്‍ റൂമി. സഹോദരങ്ങള്‍: ഖൈറുദ്ദീന്‍, മുഹമ്മദ്, മുനീറ, സുലൈഖ, പരേതരായ ശംസുദ്ദീന്‍, മൈമൂന.
Content Highlights: A school teacher riding a scooter tragically lost his life after being struck by a car driven by an intoxicated youth. Police have registered a case against the driver for drunk and negligent driving. Investigations are currently underway following the incident.



