Connect with us

Kerala

സ്‌കൂട്ടര്‍ തോട്ടിലേക്ക് മറിഞ്ഞ്‌ അധ്യാപകന്‍ മരിച്ചു

തോട്ടില്‍ സ്‌കൂട്ടറിനൊപ്പം മൃതദേഹം നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു

Published

|

Last Updated

പത്തനംതിട്ട | സ്‌കൂട്ടര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അധ്യാപകന്‍ മരിച്ചു. അടൂര്‍ ഏനാത്ത് കൂനംപാലവിള കണിയാം കോണത്ത് വീട്ടില്‍ ശ്രീകുമാര്‍(54)ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 12നാണ് സംഭവം.

കൂനംപാലവിള ഭാഗത്തുള്ള ചെറിയ തോട്ടില്‍ സ്‌കൂട്ടറിനൊപ്പം ശ്രീകുമാറിന്റെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. അടൂര്‍ ഏറത്ത് വയല ഗവ. എല്‍ പി സ്‌കൂളിലെ അധ്യാപകനായിരുന്നു ഇദ്ദേഹം. ഭാര്യ: സുമാ കുമാരി. മക്കള്‍: ശ്രീവിഗ്നേഷ്, ശ്രീവിനായക്. സംസ്‌കാരം നാളെ 9.30ന് വയല ഗവ. എല്‍ പി സ്‌കൂളിലെ പൊതുദര്‍ശനത്തിനു ശേഷം 11ന് വീട്ടുവളപ്പില്‍.

---- facebook comment plugin here -----

Latest