Connect with us

tvm corporation case

തിരുവനന്തപുരം കോര്‍പറേഷനിലിലെ നികുതിവെട്ടിപ്പ്; പ്രധാനപ്രതി അറസ്റ്റില്‍

നേമം സോണല്‍ ഓഫീസിലെ സൂപ്രണ്ട് എസ് ശാന്തിയാണ് പിടിയിലായത്

Published

|

Last Updated

തിരുവനന്തപുരം | വലിയ വിവാദമായ തിരുവനന്തപുരം കോര്‍പറേഷനിലിലെ നികുതി വെട്ടിപ്പ് കേസില്‍ പ്രധാനപ്രതി അറസ്റ്റില്‍. നേമം സോണല്‍ ഓഫീസിലെ സൂപ്രണ്ട് എസ് ശാന്തിയാണ് അറസ്റ്റിലായത്. ശാന്തിയെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷം കൗണ്‍സിലില്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചത്. ശാന്തി ഇപ്പോള്‍ പോലീസ് പിടിയിലായ സാഹചര്യത്തില്‍ കോര്‍പേറഷനുള്ളില്‍ നടക്കുന്ന സമരം ബി ജെ പി പിന്‍വലിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

കണ്ടെത്തിയത് 27 ലക്ഷത്തിന്റെ നികുതി വെട്ടിപ്പായിരുന്നു. കേസില്‍ സുപ്രധാന തെളിവുകള്‍ പോലീസ് പ്രതീക്ഷിക്കുന്ന വ്യക്തിയാണ് ശാന്തി. സൂപ്രണ്ടായ ശാന്തി അറിയാതെ ഒളിവിലായിരുന്ന ഇവര്‍ പോലീസിന് കീഴടങ്ങിയതയാണാണ് വിവരം. കേസുമായി ബന്ധപ്പെട്ട് നേരത്തെ നേമം സോണല്‍ ഓഫീസില്‍ നിന്നടക്കം അറസ്റ്റുകളുണ്ടായിരുന്നു.

നികുതി തട്ടിപ്പ് നടന്നതായി മേയര്‍ കൗണ്‍സിലില്‍ സമ്മതിച്ചിട്ടുണ്ട്. . മേഖലാ ഓഫിസില്‍ നല്‍കുന്ന കരം ഉദ്യോഗസ്ഥര്‍ ബേങ്കില്‍ അടക്കാതെയാണ് തട്ടിപ്പ് നടത്തിയത്. സൂപ്രണ്ട് ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

 

---- facebook comment plugin here -----

Latest