Connect with us

tanur boat tragedy

താനൂര്‍ ബോട്ട് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു, പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം

പരുക്കേറ്റവരുടെ ചികിത്സാ ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Published

|

Last Updated

താനൂര്‍ | താനൂര്‍ ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. താനൂരില്‍ ഫിഷറീസ് മന്ത്രി വി അബ്ദുര്‍റഹ്മാന്റെ ക്യാമ്പ് ഓഫീസില്‍ ചേര്‍ന്ന എം എല്‍ എമാരുടെയും കക്ഷിനേതാക്കളുടെയും യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മരിച്ചവരുടെ ഓരോരുത്തരുടെയും ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബോട്ട് യാത്രയില്‍ ആളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ അടക്കം ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരും. അതിനാല്‍ സാങ്കേതിക വിദഗ്ധരെയും അന്വേഷണ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും.

പ്രത്യേക അന്വേഷണ സംഘമാണ് പോലീസ് അന്വേഷണം നടത്തുക. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരൂരങ്ങാടിയില്‍ വെച്ച് മന്ത്രിസഭായോഗവും നടത്തിയിരുന്നു. പത്ത് മന്ത്രിമാര്‍ അവിടെയുണ്ടായിരുന്നു.

Latest