Connect with us

Kozhikode

താനൂർ ബോട്ടപകടം: മർകസിൽ പ്രത്യേക പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു

ഇത്തരം ദുരന്തങ്ങൾ ഏറെ വേദനിപ്പിക്കുന്നതാണെന്നും അപകടസാധ്യതയുള്ള വിനോദങ്ങളിലും മറ്റും ഏർപ്പെടുമ്പോൾ സ്വന്തം ജീവന് ഓരോരുത്തരും പ്രധാന്യം നൽകണമെന്നും കാന്തപുരം

Published

|

Last Updated

കോഴിക്കോട് | താനൂരിലെ ബോട്ടപകടത്തിൽ മരണപ്പെട്ടവർക്ക് വേണ്ടി കാരന്തൂർ മർകസിൽ പ്രത്യേക പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു. മർകസിലെ വിവിധ സ്ഥാപനങ്ങളിലെ ആയിരത്തിലധികം വരുന്ന വിദ്യാർത്ഥികളുടെ ഖുർആൻ പാരായണാനന്തരം നടന്ന പ്രാർത്ഥനക്ക് സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി.

ഇത്തരം ദുരന്തങ്ങൾ ഏറെ വേദനിപ്പിക്കുന്നതാണെന്നും അപകടസാധ്യതയുള്ള വിനോദങ്ങളിലും മറ്റും ഏർപ്പെടുമ്പോൾ സ്വന്തം ജീവന് ഓരോരുത്തരും പ്രധാന്യം നൽകണമെന്നും കാന്തപുരം പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ക്ഷമയുണ്ടാവട്ടെ എന്നും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ എത്രയുംവേഗം അവർക്ക് സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

വിപിഎം ഫൈസി വില്യാപ്പള്ളി, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, സിപി ഉബൈദുല്ല സഖാഫി, സത്താർ കാമിൽ സഖാഫി, അധ്യാപകർ സംബന്ധിച്ചു.