Connect with us

Kerala

താമിര്‍ ജിഫ്രി കസ്റ്റഡി മരണക്കേസ്; സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി

മയക്ക്മരുന്ന് കേസില്‍ അറസ്റ്റിലായ താമിര്‍ ജിഫ്രി തിരൂര്‍ പോലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത്

Published

|

Last Updated

മലപ്പുറം |  താമിര്‍ ജിഫ്രി കസ്റ്റഡി മരണക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി. കുറ്റപത്രത്തില്‍ പിഴവുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.കുറ്റപത്രത്തിലെ ചില തീയതികള്‍ രേഖപ്പെടുത്തിയതില്‍ സംഭവിച്ച പിഴവുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കോടതി കുറ്റപത്രം മടക്കിയത്. അതേ സമയം, കോടതി നിര്‍ദേശിച്ച പിഴവുകള്‍ തിരുത്തി കുറ്റപത്രം വീണ്ടും സമര്‍പ്പിക്കുമെന്നും സിബിഐ അഭിഭാഷകര്‍ അറിയിച്ചു.

മയക്ക്മരുന്ന് കേസില്‍ അറസ്റ്റിലായ താമിര്‍ ജിഫ്രി തിരൂര്‍ പോലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത്. 2023 ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ 21 മുറിപ്പാടുകള്‍ ഉണ്ടായിരുന്നതായി ശരീരപരിശോധനാ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.ഇതില്‍ 19 മുറിവുകള്‍ മരണത്തിന് മുന്‍പും രണ്ടു മുറിവുകള്‍ മരണത്തിന് ശേഷവും സംഭവിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു. സംഭവത്തില്‍ എട്ട് പോലീസുകാരെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിന്നീട് എട്ട് പേരും ജാമ്യം നേടി പുറത്തിറങ്ങി

Latest