Connect with us

Kerala

അരിക്കൊമ്പനെ തിരിച്ചയക്കാനുള്ള തമിഴ്‌നാടിന്റെ ശ്രമം തുടരുന്നു; ബസിനെ നേരെ ആക്രമണ ശ്രമം

ഇന്നലെ രാത്രി മേഘമലയിലേക്കുള്ള ചുരത്തില്‍ വെച്ച്  ആന അതുവഴി വന്ന ബസിനു നേരെ പാഞ്ഞടുക്കുകയായിരുന്നു.

Published

|

Last Updated

കുമളി |  ചിന്നക്കനാലില്‍നിന്ന് പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കു മാറ്റിയ കാട്ടാനയായ അരിക്കൊമ്പനെ കേരള വനമേഖലയിലേക്കു തിരിച്ചയക്കാനുള്ള തമിഴ്‌നാടിന്റെ ശ്രമം തുടരുന്നു. തമിഴ്‌നാട്ടിലെ 30 അംഗ വനപാലക സംഘം അരിക്കൊമ്പനെ നിരീക്ഷിച്ചുവരികയാണ്. ഇതിനിടെ മേഘമലയിലേക്കു പോകുന്ന ചുരത്തില്‍ അരിക്കൊമ്പന്‍ ബസിനെ ആക്രമിക്കാനും ശ്രമം നടത്തി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്

മേഘമലയ്ക്കു സമീപത്തെ മണലാര്‍, ഇറവങ്കലാര്‍ തുടങ്ങിയ മേഖലകളിലാണ് ഇപ്പോള്‍ അരിക്കൊമ്പനുള്ളത്. ചിന്നക്കനാലിലേതിനു സമാനമായ കാലാവസ്ഥയും ഭൂപ്രകൃതിയുമായതാണ് അരിക്കൊമ്പനെ ആകര്‍ഷിക്കുന്നതെന്നാണു വിലയിരുത്തല്‍. ഇന്നലെ രാത്രി മേഘമലയിലേക്കുള്ള ചുരത്തില്‍ വെച്ച്  ആന അതുവഴി വന്ന ബസിനു നേരെ പാഞ്ഞടുക്കുകയായിരുന്നു.