Connect with us

From the print

താജുൽ ഉലമ- നൂറുൽ ഉലമ ആണ്ട് നേർച്ച, സനദ് ദാനത്തിന് ഇന്ന് സമാപനം

പരിപാടി ഇന്ന് വൈകിട്ട് 248 പണ്ഡിതന്മാർക്കുള്ള സനദ് ദാനത്തോടെ സമാപിക്കും.

Published

|

Last Updated

ദേളി | താജുൽ ഉലമ സയ്യിദ് അബ്ദുർറഹ്മാൻ അൽ ബുഖാരി ഉള്ളാൾ തങ്ങളുടെയും നൂറുൽ ഉലമ എം എ അബ്ദുൽ ഖാദിർ മുസ്‌ലിയാരുടെയും ആണ്ട് നേർച്ച സനദ്്ദാന സമ്മേളനത്തിന് ആത്മീയ സംഗമത്തോടെ സഅദിയ്യയിൽ പ്രൗഢ തുടക്കം. പരിപാടി ഇന്ന് വൈകിട്ട് 248 പണ്ഡിതന്മാർക്കുള്ള സനദ് ദാനത്തോടെ സമാപിക്കും.
ഇന്നലെ രാവിലെ കുടുംബ സംഗമം സ്വാഗതസംഘം ട്രഷറർ ഇബ്‌റാഹീം കല്ലട്രയുടെ അധ്യക്ഷതയിൽ എം എ അബ്ദുൽ വഹാബ് തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി വിഷയാവതരണം നടത്തി. കൊല്ലംപാടി അബ്ദുൽ ഖാദിർ സഅദി, ഹനീഫ് അനീസ് പ്രസംഗിച്ചു. സുലൈമാൻ കരിവെള്ളൂർ സ്വാഗതവും ശറഫുദ്ദീൻ സഅദി നന്ദിയും പറഞ്ഞു.

നൂറുൽ ഉലമ എം എ ഉസ്താദ്, കല്ലട്ര അബ്ദുൽ ഖാദിർ ഹാജി സിയാറത്തിന് സയ്യിദ് ജമലുല്ലൈലി തങ്ങൾ നേതൃത്വം നൽകി. തുടർന്ന് സ്വാഗതസംഗം ചെയർമാൻ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ ബാഹസൻ പഞ്ചിക്കൽ പതാക ഉയർത്തി. അബ്ദുൽ അസീസ് തങ്ങൾ, കെ കെ ഹുസൈൻ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി കെ പി ഹുസൈൻ സഅദി കെ സി റോഡ്, അലി അസ്‌ക്കർ ബാഖവി, ക്യാപ്റ്റൻ ശരീഫ് കല്ലട്ര, അബ്ദുർറസാഖ് ഹാജി, സുബൈർ പടുപ്പ്, അബ്ദുർറഹ്മാൻ കല്ലായി, ഇസ്ഹാഖ് ഫൈസി, അബ്ദുല്ല ഫൈസി മൊഗ്രാൽ, അബ്ദുൽ ഖാദിർ ഹാജി ചട്ടഞ്ചാൽ, മൊയ്തീൻ പനേര, സി എച്ച് ഇഖ്ബാൽ, സയ്യിദ് ജാഫർ സ്വാദിഖ് മാണിക്കോത്ത്, അബ്ദുൽ ഖാദിർ ഹാജി സംബന്ധിച്ചു.

താജുൽ ഉലമ, നൂറുൽ ഉലമ മൗലിദ് മജലിസിന് സയ്യിദ് ശാഫി തങ്ങൾ ബാഅലവി വളപട്ടണം നേതൃത്വം നൽകി. കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി പ്രഭാഷണം നടത്തി. ജലാലിയ്യ ദിക്റ് ഹൽഖക്ക് സയ്യിദ് സൈനുൽ ആബീദീൻ അൽ അഹ്ദൽ കണ്ണവം നേതൃത്വം നൽകി. അബ്ദുൽ ഗഫ്ഫാർ സഅദി രണ്ടത്താണി, മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി പ്രഭാഷണം നടത്തി.

ഇന്ന് രാവിലെ 11ന് സ്ഥാന വസ്ത്ര വിതരണം സയ്യിദ് അതാഉല്ല തങ്ങൾ ഉദ്യാവരത്തിന്റെ പ്രാർഥനയോടെ ആരംഭിക്കും. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ അൽ ബുഖാരി കൊയിലാണ്ടി സ്ഥാന വസ്ത്ര വിതരണം നടത്തും. ഉച്ചക്ക് രണ്ടിന് സഅദി സംഗമം നടക്കും. എം യു എസ് പ്രസിഡന്റ് അബ്ദുല്ലത്വീഫ് സഅദിയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ദീൻ സഅദി കൊന്നാര പ്രാർഥന നടത്തും. എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത്, കെ കെ ഹുസൈൻ ബാഖവി, ഉബൈദുല്ലാഹി സഅദി നദ്‌വി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി പ്രസംഗിക്കും.

വൈകിട്ട് 4.15ന് ഖതം ദുആ പ്രാർഥനക്ക് സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട നേതൃത്വം നൽകും. അഞ്ചിന് അനുസ്മരണ സനദ് ദാന സമാപന സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിക്കും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോലിന്റെ അധ്യക്ഷതയിൽ സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണവും എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് സനദ്്ദാന പ്രഭാഷണവും നടത്തും.

സയ്യിദ് അൻവർ സാദാത്ത് സഅദി അൽ അർശദി നടുവട്ടം, ഹസൻ മുസ്‌ലിയാർ വയനാട്, കെ കെ ഹുസൈൻ ബാഖവി, കെ പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം തുടങ്ങിയവർ പ്രസംഗിക്കും.

Content Highlights: The annual Urs and Sanad Dana conference of Tajul Ulama and Noorul Ulama concludes today at Saadiya in Deli. A total of 248 scholars will receive their Sanad during the grand valedictory ceremony. Prominent Islamic leaders including E Sulaiman Musliyar and Kanthapuram leaders are attending.

---- facebook comment plugin here -----

Latest