National
ഡല്‍ഹി മെട്രോയുടെ എല്ലാ സ്റ്റേഷനുകളും വീണ്ടും തുറന്നു; അടച്ചിട്ടതിനെതിരായ ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
45 സ്റ്റേഷനുകളിലാണ് പോലീസിന്റെ ആവശ്യപ്രകാരം അടച്ചിട്ടിരുന്നത്്
ന്യൂഡല്‍ഹി | സിജെപി സമരത്തെ നേരിടാന്‍ അടച്ചിട്ടിരുന്ന ഡല്‍ഹി മെട്രോയുടെ എല്ലാ സ്റ്റേഷനുകളും വീണ്ടും തുറന്നു. 45 സ്റ്റേഷനുകളിലാണ് പോലീസിന്റെ ആവശ്യപ്രകാരം അടച്ചിട്ടിരുന്നത്്. ശനിയാഴ്ച രാത്രി 10 വരെയാണ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നത്.
അതേ സമയം മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ഡല്‍ഹി മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടത് കോടതി നിര്‍ദേശത്തിന്റെ ലംഘനമാണെന്ന ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
ഞായറാഴ്ചയായതിനാല്‍ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹരജികള്‍ പരിഗണിക്കുക. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.
ഞായറാഴ്ചയും ജന്തര്‍മന്തറിലേക്ക് മാര്‍ച്ചിന് സി ജെ പി ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 10 നാണ് മാര്‍ച്ച്. സി ജെ പി നേതാവ് അജിങ്ക്യ ഷിന്‍ഡേ ആണ് മാര്‍ച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Content Highlights: All 45 Delhi Metro stations closed due to CJP protests have reopened after restrictions ended Saturday night. The Supreme Court will hold a special Sunday sitting under CJI Surya Kant to hear petitions against the closures. Meanwhile, CJP leader Ajinkya Shinde called for a march to Jantar Mantar.





