Connect with us

National

ജന്തർ മന്ദർ 2.0: അഭിജിത് ദീപ്കെ കസ്റ്റഡിയിൽ; പിണറായി വിജയൻ അടക്കം നേതാക്കളെയും കസ്റ്റഡിയിലെടുത്തു

പ്രതിഷേധം നടക്കുന്ന ജന്തർമന്ദർ (Jantar Mantar) അടക്കമുള്ള അതീവ സെൻസിറ്റീവ് മേഖലകളിൽ ഏഴ് ഘട്ടങ്ങളിലായി ബാരിക്കേഡുകൾ തീർത്തിട്ടുണ്ട്.

Published

|

Last Updated


ന്യൂഡൽഹി |  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി) നടത്തുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ അതീവ ജാഗ്രതയും നിയന്ത്രണങ്ങളും തുടരുന്നു. പ്രതിഷേധത്തിന് അനുമതി നിഷേധിച്ച പശ്ചാത്തലത്തിൽ തലസ്ഥാനത്ത് 20,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യവിച്ചിട്ടുണ്ട്.

പ്രതിഷേധത്തിന് എത്തിയ സി ജെ പി സ്ഥാപകൻ അഭിജിത് ദീപ്കെയെ ഡൽഹിയിലെ ഐ ജി ഐ വിമാനത്താവളത്തിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്തിനുള്ളിൽ പ്രവേശിച്ചാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇതിനുപുറമെ, യൂട്യൂബർ ധ്രുവ് രാഠിയെ ഗുരുഗ്രാമിലെ വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

പ്രതിഷേധ സ്ഥലമായ ജന്തർ മന്ദറിലേക്ക് പുറപ്പെട്ട കേരള പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സി പി എം ജനറൽ സെക്രട്ടറി എം എ ബേബി, ജോൺ ബ്രിട്ടാസ് എം പി, കെ എൻ ബാലഗോപാൽ, എം വി ഗോവിന്ദൻ, കെ കെ ശൈലജ, പി കെ ശ്രീമതി തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. സമരത്തെ റിപ്പോർട്ട് ചെയ്യാൻ എത്തിയ മലയാളി മാധ്യമപ്രവർത്തകരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ഇതുവരെ 600-ഓളം പേരെയാണ് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

തലസ്ഥാനത്തെ ക്രമസമാധാനനില നിലനിർത്തുന്നതിന്റെ ഭാഗമായി രാജീവ് ചൗക്ക്, ന്യൂഡൽഹി, പട്ടേൽ ചൗക്ക് ഉൾപ്പെടെ 45 മെട്രോ സ്റ്റേഷനുകളുടെ ഗേറ്റുകൾ അടച്ചു. കൂടാതെ, 250-ലധികം ട്രെയിനുകൾ റദ്ദാക്കുകയും ജൻപഥ്-കർത്തവ്യ പഥ് പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്.

പ്രതിഷേധം നടക്കുന്ന ജന്തർമന്ദർ (Jantar Mantar) അടക്കമുള്ള അതീവ സെൻസിറ്റീവ് മേഖലകളിൽ ഏഴ് ഘട്ടങ്ങളിലായി ബാരിക്കേഡുകൾ തീർത്തിട്ടുണ്ട്. സുരക്ഷാ നിരീക്ഷണത്തിനായി ഓഡിയോ റെക്കോർഡിംഗ് സൗകര്യമുള്ള 300-ലധികം സി സി ടി വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും മുതിർന്ന അധികാരികൾക്കും ബോഡി ക്യാമറകളും നൽകിയിട്ടുണ്ട്.

യാതൊരുവിധ അനുമതിയും ഇല്ലാത്ത ഈ പ്രകടനത്തിൽ പങ്കെടുക്കരുതെന്നും പൊതുമുതൽ നശിപ്പിക്കരുതെന്നും ഉച്ചഭാഷിണിയിലൂടെ അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ലഡ്ജികൾ, ഹോട്ടലുകൾ, എയർബിഎൻബി (Airbnb) പ്രോപ്പർട്ടികൾ എന്നിവടങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

Content Highlights
Delhi has been placed on high alert with over 20,000 security personnel deployed ahead of the CJP protest against Chief Election Commissioner Gyanesh Kumar. Authorities have detained over 400 people, closed 45 metro stations, cancelled more than 250 trains, and suspended internet services near Jantar Mantar to maintain law and order. Organizers remain defiant, while police have implemented strict multi-layered barricading and surveillance measures.

---- facebook comment plugin here -----

Latest