Connect with us

From the print

മുങ്ങിക്കപ്പൽ വേട്ടക്ക് "മാംഗ്രോൾ'; നാളെ കമ്മീഷൻ ചെയ്യും

80 ശതമാനത്തിലധികം ഘടകങ്ങളും തദ്ദേശീയമായി നിർമിച്ചത്

Published

|

Last Updated

കൊച്ചി | കൊച്ചിൻ ഷിപ്്യാർഡ് നിർമിച്ച മൂന്നാമത് ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് “മാംഗ്രോൾ’ നാളെ ഇന്ത്യൻ നാവികസേനയുടെ ഭാഗമാകും. മുംബൈ നേവൽ ഡയർക്യാർഡിൽ നടക്കുന്ന ചടങ്ങിൽ വെസ്റ്റേൺ നേവൽ കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ സഞ്ജയ് വത്സ്യായൻ അധ്യക്ഷത വഹിക്കും.

ഗുജറാത്തിലെ തീരദേശ പട്ടണമായ മാംഗ്രോളിന്റെ പേര് നൽകിയിരിക്കുന്ന ഈ കപ്പൽ, 2004 വരെ സേവനമനുഷ്ഠിച്ച ഐ എൻ എസ് മാംഗ്രോൾ എന്ന മൈൻസ്വീപ്പറിന്റെ പേരും പാരമ്പര്യവും തുടരുന്നതാണ്. കേന്ദ്ര സർക്കാറിന്റെ “മേക്ക് ഇൻ ഇന്ത്യ’, “ആത്മനിർഭർ ഭാരത്’ പദ്ധതികളുടെ ഭാഗമായി നിർമിച്ച കപ്പലിന്റെ 80 ശതമാനത്തിലധികം ഘടകങ്ങളും പൂർണമായും തദ്ദേശീയമായി നിർമിച്ചവയാണ്.

തീരദേശത്തെയും ആഴം കുറഞ്ഞ കടൽമേഖലകളിലെയും മുങ്ങിക്കപ്പൽ ഭീഷണികളെ ചെറുക്കാൻ ശേഷിയുള്ളതാണ് മാംഗ്രോൾ. അഭയ് സോണാർ, ഭാരം കുറഞ്ഞ ടോർപ്പിഡോകൾ, തദ്ദേശീയ ആന്റി സബ്മറൈൻ റോക്കറ്റ് ലോഞ്ചർ, മരീച്ച് ടോർപ്പിഡോ ഡിസിസ്റ്റം തുടങ്ങിയ അത്യാധുനിക ആയുധങ്ങളും സജ്ജീകരണങ്ങളും ഇതിലുണ്ട്. തീരസംരക്ഷണം, നാവികസേനയുടെ നിരീക്ഷണം, ദുരന്തനിവാരണം എന്നിവക്ക് മാംഗ്രോളിന്റെ വരവ് വലിയ കരുത്താകും.

Content Highlights: The third Anti-Submarine Warfare Shallow Water Craft Mangrol built by Cochin Shipyard joins the Indian Navy today in Mumbai. Over 80 percent of its components are locally produced under Make in India. The vessel features advanced sonar, lightweight torpedoes, and anti-submarine rocket launchers.

Latest