Connect with us

National

സമരത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്ര ശ്രമം; 7,000ത്തിലധികം പേര്‍ കസ്റ്റഡിയില്‍

തിങ്കളാഴ്ച ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെയും ഇന്ത്യാ സഖ്യത്തിന്റെയും നേതൃത്വത്തില്‍ വന്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍

Published

|

Last Updated

ന്യൂഡല്‍ഹി  | മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടന്ന ശക്തമായ പ്രക്ഷോഭത്തിനിടയില്‍ 7,000ത്തിലധികം പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. പ്രതിപക്ഷ നേതാക്കളും പ്രവര്‍ത്തകരും തെരുവിലിറങ്ങിയതോടെ ഡല്‍ഹി സംഘര്‍ഷഭൂമിയായി മാറുകയായിരുന്നു.

സിജെപി നേതാക്കാളായ അഭിജീത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ വലിയ മുന്നൊരുക്കങ്ങളോടെ വിമാനത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. പിണറായി വിജയനടക്കം മൂന്ന് മുന്‍ മുഖ്യമന്ത്രിമാരും കസ്റ്റഡിയിലായിരുന്നു. സിജെപി ജന്തര്‍ മന്തറില്‍ പ്രഖ്യാപിച്ച പ്രതിഷേധം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ അരലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് പോലിസ് കൂട്ടത്തോടെ കസ്റ്റഡി ആരംഭിക്കുകയായിരുന്നു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് പ്രവര്‍ത്തകരെ ഡല്‍ഹിയില്‍ എത്തിയ ഉടന്‍ തന്നെ പോലീസ് തടങ്കലിലാക്കുകയായിരുന്നു. സാമൂഹിക പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും അഭിഭാഷകരെയും പോലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് കസ്റ്റഡിയിലെടുത്തു.

നഗരത്തിലെ പ്രമുഖ മെട്രോ സ്റ്റേഷനുകള്‍ അടച്ചിടുകയും ചില പ്രദേശങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തു. തടങ്കലിലായ പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ജയില്‍ വാനില്‍ കയറ്റി രണ്ടു മണിക്കൂറോളം നഗരത്തില്‍ ചുറ്റിച്ചതായി അവര്‍ ആരോപിച്ചു.

.പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയം മൂലമാണ് ഇത്തരം ഏകാധിപത്യ നടപടികള്‍ സ്വീകരിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനറും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ വിമര്‍ശിച്ചു.വീടിന് പുറത്തുനിന്നുമാണ് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ വായടപ്പിച്ച ജനാധിപത്യമാക്കി മാറ്റിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. ശശി തരൂര്‍, അശോക് ഗെഹ്ലോട്ട് എന്നിവരും പോലീസിന്റെ നടപടിയെ വിമര്‍ശിച്ചു.

ഒക്ടോബര്‍ 12 തിങ്കളാഴ്ച ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെയും ഇന്ത്യാ സഖ്യത്തിന്റെയും നേതൃത്വത്തില്‍ വന്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. രാജ്യതലസ്ഥാനത്ത് വന്‍ സേനയെ വിന്യസിക്കുകയും പ്രധാന നേതാക്കളെയെല്ലാം തടങ്കലിലാക്കുകയും ചെയ്തതോടെ ഡല്‍ഹിയില്‍ കടുത്ത രാഷ്ട്രീയ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്.

Content Highlights: Massive protests erupted in New Delhi demanding the resignation of Chief Election Commissioner Gyanesh Kumar. Police detained over 7,000 protesters and key opposition leaders, including prominent chief ministers. The heavy security crackdown has sparked intense political tension across the country.

---- facebook comment plugin here -----

Latest