Connect with us

sys

എസ് വൈ എസ് യൂത്ത് കൗണ്‍സില്‍ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

653 കേന്ദ്രങ്ങളില്‍ ലഹരിവിരുദ്ധ കൂട്ടായ്മകള്‍ സംഘടിപ്പിക്കും

Published

|

Last Updated

മലപ്പുറം | നേരിന് കാവലിരിക്കുക എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് വൈ എസ് യൂണിറ്റ് യൂത്ത് കൗണ്‍സിലുകളുടെ ജില്ലാതല ഉദ്ഘാടനം മേല്‍മുറി പൈത്തിനിപ്പറമ്പില്‍ ജില്ലാ പ്രസിഡന്റ് ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി നിര്‍വഹിച്ചു. ക്യാമ്പസുകളെയും ഗ്രാമങ്ങളെയും അധാര്‍മികതയിലാഴ്ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ മാറിനില്‍ക്കണമെന്നും സമൂഹത്തിന് ഗുണകരമാകുന്ന പരിഷ്‌കാരങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിളിലെ വെള്ളിയാഴ്ചയിലെ പരീക്ഷകള്‍ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പ്രയാസകരമാണെന്നും സമയം മാറ്റി പുനഃക്രമീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ് വൈ എസ് ജില്ലാ കമ്മിറ്റി അംഗം എം ദുല്‍ഫുഖാര്‍ അലി സഖാഫി അധ്യക്ഷത വഹിച്ചു. യൂത്ത് കൗണ്‍സിലിന്റെ ഭാഗമായി ജില്ലയിലെ 653 കേന്ദ്രങ്ങളില്‍ ലഹരി വിരുദ്ധ കൂട്ടായ്മകള്‍ നടക്കും. ഡിസംബര്‍ 20നകം ജില്ലയിലെ  മുഴുവന്‍ യൂനിറ്റുകളിലും പുനഃസംഘടനാ കൗണ്‍സിലും പുതിയ കമ്മിറ്റി രൂപവത്കരണവും നടക്കും.

സിയാറത്ത്, പതാക ഉയര്‍ത്തല്‍, പ്രവര്‍ത്തന – സാമ്പത്തിക റിപ്പോര്‍ട്ട്, അനുമോദനം എന്നിവയുണ്ടാകും. ഉദ്ഘാടന പരിപാടിയില്‍ എസ് വൈ എസ് മലപ്പുറം സോണ്‍ വൈസ് പ്രസിഡന്റ് മുസ്തഫ മുസ്ലിയാര്‍ പട്ടര്‍ക്കടവ്, സെക്രട്ടറിമാരായ ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, സിദ്ദീഖ് പുല്ലാര, എക്‌സിക്യൂട്ടീവ് അംഗം സൈനുദ്ദീന്‍ സഖാഫി ഹാജിയാര്‍പള്ളി, അബൂബക്കര്‍ സഖാഫി പൈത്തിനിപ്പറമ്പ്, നൗഫല്‍ അഹ്‌സനി, ശിഹാബ് ഇത്തിള്‍ പറമ്പ് പ്രസംഗിച്ചു.