Connect with us

Kerala

ബിജെപി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

പിപി മുകുന്ദനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

Published

|

Last Updated

കണ്ണൂര്‍ | ബിജെപി സംസ്ഥാന നേതൃസ്ഥാനത്തേക്കില്ലെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി എം പി. ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ സംതൃപ്തനാണെന്നും അത് തുടരാനാണ് ആഗ്രഹിക്കുന്നതെന്നും രാജ്യസഭാ എം പിയായ സുരേഷ് ഗോപി വ്യക്തമാക്കി. പിപി മുകുന്ദനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. .സുരേഷ് ഗോപിയെ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി നേരത്തേയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും തല്‍സ്ഥാനത്തേക്കില്ലെന്ന് സുരേക്ഷ് ഗോപി വ്യക്തമാക്കിയിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് വരേണ്ടത് രാഷ്ട്രീയക്കാരാണെന്നും സിനിമാക്കാരല്ലെന്നുമായിരുന്നുനടന്റെ പ്രതികരണം.കേരള ബിജെപിയില്‍ കേന്ദ്ര നേതൃത്വം അടിമുടി മാറ്റത്തിനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെയാണ് സുരേഷ്‌ഗോപി സംസ്ഥാന അധ്യക്ഷന്‍ ആയേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ കാലാവധി മൂന്ന് വര്‍ഷമാണ്. കെ സുരേന്ദ്രനെ സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ച് രണ്ട് വര്‍ഷം ആകുന്നതേയുള്ളൂ. തിരഞ്ഞെടുപ്പ് തോല്‍വിയും കൊടകര കുഴല്‍പ്പണക്കേസും മറ്റ് കോഴക്കേസുകളും ഉയര്‍ന്നത് സുരേന്ദ്രന് കേന്ദ്ര നേതൃത്വത്തിന് അനഭിമതനാക്കിയിട്ടുണ്ട്. അതേ സമയം ഇപ്പോള്‍ സുരേന്ദ്രനെ മാറ്റുകയാണെങ്കില്‍ അത് കേസില്‍ പങ്കുണ്ടായത് കൊണ്ടാണെന്ന വ്യഖ്യാനിക്കപ്പെട്ടേക്കാമെന്ന ബോധ്യമാണ് നടപടികള്‍ വൈകുന്നതിന് പിന്നിലെന്നാണ് അറിയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചുള്ള ബിജെപി അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ സജീവമാണ്.

Latest