Connect with us

Kerala

നൂപുര്‍ ശര്‍മക്കെതിരായ സുപ്രീം കോടതി ഉത്തരവ് അസഹിഷ്ണുതയുടെ വക്താക്കള്‍ക്കുള്ള കനത്ത താക്കീത്: കേരള മുസ്ലിം ജമാഅത്ത്

ഉദയ്പുരിലെ കൊലപാതകമടക്കം രാജ്യത്ത് നടന്ന അക്രമ സംഭവങ്ങള്‍ക്ക് നൂപുര്‍ ശര്‍മ ഉത്തരവാദിയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഈ നിര്‍ദേശം എല്ലാവര്‍ക്കും പാഠമാണ്. നീതിപീഠത്തിന്റെ യശസ്സ് വര്‍ധിക്കുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നത്.

Published

|

Last Updated

കോഴിക്കോട് | രാജ്യത്തെ അസഹിഷ്ണുതയുടെ വക്താക്കള്‍ക്കും വിധ്വംസക വാഹകര്‍ക്കുമുള്ള കനത്ത താക്കീതാണ് നൂപുര്‍ ശര്‍മ രാജ്യത്തോട് മാപ്പ് പറയണമെന്ന സുപ്രീം കോടതി ഉത്തരവെന്ന് കേരള മുസ്ലിം ജമാഅത്ത്. തനിക്കെതിരെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന അവരുടെ ആവശ്യം കോടതി നിരാകരിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, ഉദയ്പുരിലെ കൊലപാതകമടക്കം രാജ്യത്ത് നടന്ന അക്രമ സംഭവങ്ങള്‍ക്ക് നൂപുര്‍ ശര്‍മ ഉത്തരവാദിയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഈ നിര്‍ദേശം എല്ലാവര്‍ക്കും പാഠമാണ്. നീതിപീഠത്തിന്റെ യശസ്സ് വര്‍ധിക്കുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നത്.

കാബിനറ്റ് യോഗത്തില്‍ മാരായമംഗലം അബ്ദുറഹ്‌മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുറഹ്‌മാന്‍ ഫൈസി വണ്ടൂര്‍, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, എന്‍ അലി അബ്ദുല്ല, എ സൈഫുദ്ധീന്‍ ഹാജി, സി പി സൈതലവി തുടങ്ങിയവര്‍ പങ്കെടുത്തു. മജീദ് കക്കാട് സ്വാഗതവും നന്ദിയും പറഞ്ഞു.

Latest