Connect with us

Kerala

സൂപ്പര്‍ലീഗ് കേരള; കപ്പുയര്‍ത്തി കാലിക്കറ്റ്

ഫോഴ്‌സ് കൊച്ചിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കാലിക്കറ്റ് പരാജയപ്പെടുത്തിയത്.

Published

|

Last Updated

കോഴിക്കോട്  | സൂപ്പര്‍ലീഗ് കേരള ഫുട്‌ബോള്‍ പ്രഥമ സീസണിലെ കലാശപ്പോരില്‍ കപ്പുയര്‍ത്തി കാലിക്കറ്റ് എഫ് സി. എതിരാളികളായ ഫോഴ്‌സ് കൊച്ചിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കാലിക്കറ്റ് പരാജയപ്പെടുത്തിയത്.

തോയ് സിങ് (15ാം മിനിറ്റ്), കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് (70ാം മിനിറ്റ്) എന്നിവരാണ് കാലിക്കറ്റിനായി വലകുലുക്കിയത്. ജോൺ കെന്നഡിയുടെ പാസിൽനിന്നാണ് തോയ് സിങ് കാലിക്കറ്റിന്റെ ആദ്യ ഗോൾ നേടിയത്ഫോഴ്‌സ കൊച്ചിയുടെ ആശ്വാസഗോള്‍ ഡോറിയെല്‍ട്ടന്‍ (90+4) നേടി.

കാലിക്കറ്റ് എഫ്‍സിക്ക് ഒരു കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. ഫൈനലിൽ തോറ്റ ഫോഴ്സ കൊച്ചിക്ക് 50 ലക്ഷം രൂപ ലഭിക്കും.

കളിയുടെ 15 ആം മിനിറ്റില്‍ കാലിക്കറ്റ് തോയ് സിംഗിലൂടെ ആദ്യ ലീഡ് നേടി. എന്നാല്‍ ആദ്യ പകുതിയില്‍ കൊച്ചിക്ക് ഗോള്‍ കണ്ടെത്താനായില്ല.

രണ്ടാം പകുതിയില്‍ ബെല്‍ഫോര്‍ട്ടിലൂടെ കാലിക്കറ്റ് വീണ്ടും ഗോള്‍ കണ്ടെത്തി. 71 ആം മിനിറ്റിലായിരുന്നു കാലിക്കറ്റിന്റെ രണ്ടാം ഗോള്‍ പിറന്നത്.

തുടര്‍ന്ന് 93 ആം മിനിറ്റില്‍ ഫോഴ്‌സ് കൊച്ചി ഡോറിയിലൂടെ അപ്രതീക്ഷിത ഗോള്‍ നേടിയെങ്കിലും നേടിയെങ്കിലും കാലിക്കറ്റിിന്റെ ആധിപത്യം മറികടക്കാനായില്ല. ഇതോടെ കാലിക്കറ്റ് ജേതാക്കളായി

Latest