Connect with us

Kerala

സൂര്യാതപം; പാലക്കാട്ട് മധ്യവയസ്‌കന്‍ മരിച്ചു

കുത്തനൂര്‍ പനയങ്കം സ്വദേശി ഹരിദാസന്‍ ആണ് മരിച്ചത്.

Published

|

Last Updated

പാലക്കാട് | കുത്തനൂരില്‍ സൂര്യാഘാതമേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. കുത്തനൂര്‍ പനയങ്കം സ്വദേശി ഹരിദാസന്‍ ആണ് മരിച്ചത്.

വീടിനു സമീപത്തായാണ് ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ ഹരിദാസന്റെ മൃതദേഹം കണ്ടെത്തിയത്. മദ്യപിച്ച ശേഷം വെയിലത്തു കിടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സൂര്യാതപമേറ്റാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ സ്ഥിരീകരിച്ചു.