Connect with us

Kerala

ചൂടിന് ആശ്വാസം; സംസ്ഥാനത്ത് നാ​ല് ജി​ല്ല​ക​ളി​ൽ വേ​ന​ൽ മ​ഴ മു​ന്ന​റി​യി​പ്പ്

പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് കാ​ലാ​വ​സ്ഥാ വ​കുപ്പ് മ​ഴ സാ​ധ്യ​ത പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.

Published

|

Last Updated

തി​രു​വ​ന​ന്ത​പു​രം | സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന അ​സ​ഹനീ​യ​മാ​യ ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി മ​ഴ വ​രു​ന്നു. കേ​ര​ള​ത്തി​ലെ നാ​ല് ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മ​ഴ മു​ന്ന​റി​യി​പ്പ് ന​ൽ​കി. തി​ങ്ക​ളാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്ത് വേ​ന​ൽ മ​ഴ എ​ത്തു​മെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ്.

പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് കാ​ലാ​വ​സ്ഥാ വ​കുപ്പ് മ​ഴ സാ​ധ്യ​ത പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 29ന് വേ​ന​ൽ മ​ഴ ശ​ക്ത​മാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. ക​ഴി​ഞ്ഞ ചി​ല ദി​വ​സ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഉ​യ​ർന്ന താ​പ​നി​ല​യും സൂ​ര്യാ​ത​പ ഭീ​ഷ​ണി​യും നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ മ​ഴ ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും.

എ​ന്നാ​ൽ ഇ​ന്നും നാ​ളെ​യും സം​സ്ഥാ​ന​ത്ത് ഉ​യ​ർ​ന്ന താ​പ​നി​ല തു​ട​രു​മെ​ന്ന മു​ന്ന​റി​യി​പ്പും കാ​ലാ​വ​സ്ഥാ കേ​ന്ദ്രം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം പ​ക​ൽ സ​മ​യ​ത്ത് അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി കെ രാ​ജ​ൻ അ​റി​യി​ച്ചു. ഉ​ഷ്ണ​ത​രം​ഗ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പൊ​തു പ​രി​പാ​ടി​ക​ൾ​ക്കും മ​റ്റും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Summary

The Central Meteorological Department has issued a rain warning for four districts in Kerala, including Pathanamthitta, Idukki, Kasaragod, and Kannur. Summer rains are expected to commence on Monday, providing much-needed relief from the intense heat prevailing in the state. Officials have noted that the rain is likely to intensify by April 29, although high-temperature warnings remain in effect for the next two days.

---- facebook comment plugin here -----

Latest