International
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ആശങ്ക, ഭീകരവാദത്തോട് സന്ധി പാടില്ല; ബ്രിക്‌സ് പ്രതിനിധികള്‍
യോഗത്തില്‍ പലസ്തീന്‍ സംഘര്‍ഷം, യമനിലെയും ലിബിയയിലെയും രാഷ്ട്രീയ അനിശ്ചിതത്വം എന്നിവയും ചര്‍ച്ച ചെയ്തു.
ന്യൂഡല്‍ഹി| പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ആശങ്ക രേഖപെടുത്തി ബ്രിക്‌സ് പ്രതിനിധികള്‍. ഇന്നലെ ഡല്‍ഹില്‍ ചേര്‍ന്ന യോഗത്തിലാണ് ബ്രിക്‌സ് പ്രതിനിധികള്‍ ആശങ്ക അറിയിച്ചത്. യോഗത്തില്‍ ബ്രിക്‌സ് വിദേശകാര്യ സഹമന്ത്രിമാരും പ്രത്യേക പ്രതിനിധികളുമാണ് പങ്കെടുത്തത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെക്കുറിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കിയിട്ടില്ല. ഭീകരവാദത്തോട് സന്ധി പാടില്ലെന്നാണ് ബ്രിക്‌സ് പ്രതിനിധികളുടെ നിലപാട്.
യോഗത്തില്‍ പലസ്തീന്‍ സംഘര്‍ഷം, യമനിലെയും ലിബിയയിലെയും രാഷ്ട്രീയ അനിശ്ചിതത്വം എന്നിവയും ചര്‍ച്ച ചെയ്തു. യുദ്ധത്തില്‍ സമാധാനം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഒരു രാജ്യങ്ങളുടെയും പേരെടുത്ത് പറയാതെയാണ് ഇന്ത്യയുടെ പരാമര്‍ശം. അടുത്തവര്‍ഷം ചൈനയുടെ അധ്യക്ഷതയില്‍ വീണ്ടും ബ്രിക്‌സ് പ്രതിനിധികളുടെ യോഗം ചേരും.


