Connect with us

Saudi Arabia

സഊദിയില്‍ വേനല്‍ക്കാലം ജൂണ്‍ ഒന്നുമുതല്‍ കിഴക്കന്‍, മധ്യ പ്രദേശങ്ങളില്‍ ഈ വര്‍ഷം താപനില ഉയരും

ഈ വര്‍ഷം രാജ്യത്തിന്റെ കിഴക്കന്‍, മധ്യ പ്രദേശങ്ങളില്‍ താപനില ഉയരും. വേനല്‍ക്കാലത്ത് ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കും.

Published

|

Last Updated

റിയാദ് | സഊദി അറേബ്യയില്‍ വേനല്‍ക്കാലം ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍ എം സി) അറിയിച്ചു.

ഈ വര്‍ഷം രാജ്യത്തിന്റെ കിഴക്കന്‍, മധ്യ പ്രദേശങ്ങളില്‍ താപനില ഉയരുമെന്നും, വേനല്‍ക്കാലത്ത് ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും എന്‍ എം സി വക്താവ് ഹുസൈന്‍ അല്‍-ഖഹ്താനി പറഞ്ഞു. പ്രാരംഭ സൂചകങ്ങള്‍ പ്രകാരം വരാനിരിക്കുന്ന വേനല്‍ക്കാലത്ത് കടുത്ത ചൂടുള്ള അവസ്ഥയായിരിക്കും.

വസന്തകാലത്തിന്റെ അവസാനത്തോടെ വിവിധ ഭാഗങ്ങളില്‍ താപനില ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മഴയും മണല്‍ക്കാറ്റുള്‍പ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും അനുഭവപ്പെടുന്നുണ്ട്.