idukki sfi activist murder
'കോൺഗ്രസ്സിനെ നയിക്കുന്നത് സുധാകരന്റെ ഗുണ്ടാ സംസ്കാരം'
ഒരു എൻജിനീയറിംഗ് കോളേജ് വിദ്യാർഥിയുടെ നെഞ്ചിൽ കൊലക്കത്തിയിറക്കുന്നതാണോ ക്രിയാത്മക രാഷ്ട്രീയമെന്നു സതീശൻ മറുപടി പറയണം.
കൊന്നും കൊലവിളിച്ചും കോൺഗ്രസ്സ് ക്രിമിനൽ സംഘം കേരളത്തെ കലാപഭൂമിയാക്കുന്നുവെന്ന് ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് എ എ റഹിം. സുധാകരന്റെ ഗുണ്ടാസംസ്കാരമാണ് കോൺഗ്രസിനെ നയിക്കുന്നത്. ആശയവും ആത്മവിശ്വാസവും നഷ്ടപ്പെട്ട കോൺഗ്രസ്സ് ആയുധമെടുത്ത് കേരളത്തിന്റെ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുകയാണ്. പ്രതിപക്ഷ നേതാവായി വി ഡി സതീശൻ ചുമതലയേറ്റപ്പോൾ പറഞ്ഞത് ഇനി പ്രൊഡക്ടീവ് പൊളിറ്റിക്സ് ആയിരിക്കും കോൺഗ്രസ്സിന് എന്നാണ്. ഒരു എൻജിനീയറിംഗ് കോളേജ് വിദ്യാർഥിയുടെ നെഞ്ചിൽ കൊലക്കത്തിയിറക്കുന്നതാണോ ക്രിയാത്മക രാഷ്ട്രീയമെന്നു സതീശൻ മറുപടി പറയണം. ആസൂത്രിതമായാണ് പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ്സ് ക്രിമിനലുകൾ ധീരജിനെ കുത്തിക്കൊന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ബോധപൂർവം ക്രമസമാധാനനില തകർക്കാൻ നടത്തിയ കൊലപാതകമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:
സുധാകരനിസമാണ് കോൺഗ്രസ്സിലിപ്പോൾ.
കൊലപാതകത്തെ ശക്തമയി അപലപിക്കുന്നു.

