Connect with us

Kerala

ഡല്‍ഹിയില്‍ വി ഡി സതീശന് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വരവേല്‍പ്പ്

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കായി ഇന്ന് പുലര്‍ച്ചെയാണ് നേതാക്കള്‍ ഡല്‍ഹിയിലെത്തിയത്

Published

|

Last Updated

ന്യൂഡല്‍ഹി | മുഖ്യമന്ത്രി പദവി സംബന്ധിച്ച് അന്തിമ ചര്‍ച്ചക്കായി ഡല്‍ഹിയില്‍ എത്തിയ വി ഡി സതീശന് കേരള ഹൗസില്‍ വിദ്യാര്‍ഥികളുടെ സ്വീകരണം. സതീശനെ തോളിലേറ്റിയാണ് ജെന്‍സി വിദ്യാര്‍ഥികള്‍ കേരള ഹൗസിലേക്ക് കൊണ്ടുവന്നത്. ഇന്ന് പുലര്‍ച്ചെയോടെയാണ് നേതാക്കള്‍ ഡല്‍ഹിയിലെത്തിയത്.

കേരളം യു ഡി എഫ് തൂക്കി എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു സ്വീകരണം. കണ്ണേ കരളേ വി ഡി എസ്സേ എന്ന മുദ്രാവാക്യം വിളിച്ചാണ് സതീശനെ വിദ്യാര്‍ഥികള്‍ വരവേറ്റത്. നേതാക്കളുമായി ഇന്ന് നിര്‍ണായക കൂടിക്കാഴ്ച്ച നടക്കും. സംസ്ഥാനത്താകെ വി ഡി സതീശന് അനുകൂലമായ പ്രകടനങ്ങള്‍ അരങ്ങേറുകയാണ്. മുഖ്യമന്ത്രിയെ കണ്ടെത്താന്‍ നിയോഗിച്ച എ ഐ സി സി നിരീക്ഷകര്‍ കേരളത്തിലെത്തി എം എല്‍ എമാരുമായും നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കെ സി വേണുഗോപാലിനാണ് എം എല്‍എമാരില്‍ ഭൂരിപക്ഷത്തിന്റെയും പിന്തുണയെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് നിരീക്ഷകര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ജനവികാരം പരിഗണിക്കണമെന്ന മുതിര്‍ന്ന നേതാക്കളുടെ നിലപാടും റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാനത്ത് പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നതായി നിരീക്ഷകര്‍, മല്ലികാര്‍ജുന്‍ ഖര്‍ഗയെ അറിയിച്ചിട്ടുണ്ട്. ഘടകകക്ഷികളുടെ നിലപാടും അറിയിച്ചിട്ടുണ്ട്. അജയ് മാക്കാനും മുകുള്‍ വാസ്‌നിക്കും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നേരിട്ടെത്തിയാണ് റിപ്പോര്‍ട്ട് കൈമാറിയത്.

Latest