Connect with us

National

സഹപാഠിയെ കൊലപ്പെടുത്തിയതിന് ശേഷം വിദ്യാര്‍ഥി സ്വയം വെടിവച്ചു

ഉസ്നയിലെ മായ് ഭാഗോ ലോ കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും

Published

|

Last Updated

ചണ്ഡീഗഢ്| പഞ്ചാബിലെ തരണ്‍ ജില്ലയില്‍ സഹപാഠിയെ കൊലപ്പെടുത്തിയതിന് ശേഷം വിദ്യാര്‍ഥി സ്വയം വെടിവച്ചു. ഇന്ന് രാവിലെ 9.15ഓടെയാണ് സംഭവം. ഉസ്നയിലെ മായ് ഭാഗോ ലോ കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും.ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥി സന്ദീപ് കൗറാണ് കൊല്ലപ്പെട്ടത്.

പ്രിന്‍സ് രാജ് എന്ന യുവാവാണ് പെണ്‍കുട്ടിയെ വെടിവെച്ച ശേഷം സ്വയം തലക്ക് വെടിവെച്ചത്. പ്രതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Latest