Kerala
വൈക്കത്ത് ട്രെയിനിന് മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഗുരുതരമായി പൊള്ളലേറ്റു
90 ശതമാനം പൊള്ളലേറ്റ വിദ്യാര്‍ഥിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോട്ടയം \ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റു. കടത്തുരുത്തിപോളിടെക്‌നികിലെ വിദ്യാര്‍ഥി അദ്വൈതിനാണ് ഷോക്കേറ്റത്. 90 ശതമാനം പൊള്ളലേറ്റ വിദ്യാര്‍ഥിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം.
ട്രെയിനിന്റെ മുകളിലൂടെ കയറി മറുവശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റതെന്ന് റെയില്‍വേ പോലീസ് പറഞ്ഞു.
---- facebook comment plugin here -----