International
ഇറാനില്‍ ശക്തമായ ഭൂചലനം; 5.3 തീവ്രത രേഖപ്പെടുത്തി
യുഎഇയെ ഭൂചലനം ബാധിച്ചിട്ടില്ല.
ദോഹ | തെക്കന്‍ ഇറാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 8.11ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷനല്‍ സീസ്മിക് മോണിറ്ററിങ് നെറ്റ്വര്‍ക്ക് സ്റ്റേഷനുകള്‍ അറിയിച്ചു. ഭൂകമ്പ മാപിനിയില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ സാരമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഭൂചലനത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം അനുഭവപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഭൂചലനത്തില്‍ പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തേക്കോടി. അതേസമയം, യുഎഇയെ ഭൂചലനം ബാധിച്ചിട്ടില്ല. ദുബായിലെ ഉയര്‍ന്ന കെട്ടിടങ്ങള്‍ മുതല്‍ റാസല്‍ ഖൈമയിലെ തീരപ്രദേശങ്ങള്‍ വരെയുള്ള എമിറേറ്റ്സിലുടനീളമുള്ള താമസക്കാര്‍ക്ക് ഒരു പ്രകമ്പനവും അനുഭവപ്പെട്ടില്ലെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
---- facebook comment plugin here -----




