Connect with us

Kerala

ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ സമരം; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി

നാളെ കോര്‍പ്പറേഷനിലെ മൂന്ന് വാര്‍ഡുകളില്‍ ജനകീയ ഹര്‍ത്താല്‍ നടത്തുമെന്ന് സമര സമിതി

Published

|

Last Updated

കോഴിക്കോട് | കോതിയില്‍ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം. റോഡ് ഉപരോധിച്ച് സമരം ചെയ്തവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എതിര്‍പ്പ് വകവെക്കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.

നിര്‍മാണം നടക്കുന്ന സ്ഥലത്തേക്കുള്ള വഴിയാണ് സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്. ഇതിനിടെ ഉദ്യോഗസ്ഥരും തൊഴിലാളികളും എത്തിയതോടെ പ്രതിഷേധം കടുത്തു.
നാളെ കോര്‍പ്പറേഷനിലെ മൂന്ന് വാര്‍ഡുകളില്‍ ജനകീയ ഹര്‍ത്താല്‍ നടത്തുമെന്ന് സമര സമിതി അറിയിച്ചു. കുറ്റിച്ചിറ, മുഖദാര്‍, ചാലപ്പുറം എന്നീ വാര്‍ഡുകളിലാണ് ഹര്‍ത്താല്‍ നടത്തുക.

ജനവാസ മേഖലക്ക് നടുവില്‍ പ്ലാന്റ് പണിയാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ജനങ്ങള്‍. കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് അനുകൂല വിധി കിട്ടിയതിനെ തുടര്‍ന്നാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

 

Latest