Connect with us

Kerala

പറമ്പിക്കുളം റിസര്‍വോയറിലെ വെള്ളം ഒഴുക്കി വിടുമ്പോള്‍ കര്‍ക്കശ മുന്‍കരുതലെടുക്കണം; കേരളം തമിഴ്‌നാടിന് കത്തയച്ചു

ഷട്ടറുകള്‍ തുറക്കുന്നത് ജനങ്ങളെ മുന്‍കൂട്ടി അറിയിച്ചുകൊണ്ടാകണമെന്ന കര്‍ശന നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം

Published

|

Last Updated

തിരുവനന്തപുരം |  പറമ്പിക്കുളം റിസര്‍വോയറിലെ വെള്ളം ഒഴുക്കി വിടുന്നത് സംബന്ധിച്ച് കേരളം തമിഴ്‌നാടിന് കത്തയച്ചു. റിസര്‍വോയറിലെ വെള്ളം ഒഴുക്കി വിടുമ്പോള്‍ കര്‍ക്കശമായ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. നദീ തീരത്തു വസിക്കുന്ന ജനങ്ങള്‍ക്ക് അപായം ഉണ്ടാകാതെ നോക്കണമെന്നും അദ്ദേഹം കത്തില്‍ അഭ്യര്‍ഥിച്ചു.

ഷട്ടറുകള്‍ തുറക്കുന്നത് ജനങ്ങളെ മുന്‍കൂട്ടി അറിയിച്ചുകൊണ്ടാകണമെന്ന കര്‍ശന നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. പാലക്കാട് ജില്ലയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ തുടരുന്ന കനത്ത മഴ കാരണം റിസര്‍വോയറില്‍ ജലനിരപ്പുയരുന്നതിനാല്‍ ജൂലൈ18 മുതല്‍ ചാലക്കുടിപ്പുഴയിലേക്ക് അധിക ജലം ഒഴുക്കി വിടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് മുഖ്യമന്ത്രി തമിഴ്‌നാടിന് കത്തയച്ചിരിക്കുന്നത്

Latest