Kerala
കോട്ടയം വാഴപ്പള്ളിയില്‍ എട്ടുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
നായയുടെ കടിയോ മാന്തലോ ഏറ്റവര്‍ എത്രയും പെട്ടെന്ന് പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന് ചങ്ങനാശ്ശേരി മുന്‍സിപ്പാലിറ്റി.

കോട്ടയം | കോട്ടയം ചങ്ങനാശ്ശേരിയിലെ വാഴപ്പള്ളിയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എട്ടുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചു. ഇന്നലെ തിരുവല്ലയില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.
നായയുടെ കടിയോ മാന്തലോ ഏറ്റവര്‍ എത്രയും പെട്ടെന്ന് പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന് ചങ്ങനാശ്ശേരി മുന്‍സിപ്പാലിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് നായ ആളുകളെ കടിക്കാന്‍ തുടങ്ങിയത്. ഇതുവഴി കടന്നുപോയ ബൈക്ക് യാത്രികന് നായയുടെ ദേഹത്തുകൂടി വാഹനം കയറ്റിയിറക്കി. പരുക്കേറ്റ നായയെ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, നായ ചത്തു. ചത്ത നായയെ പരിശോധിച്ചതില്‍ പേവിഷബാധയുള്ളതായി സ്ഥിരീകരിക്കുകയായിരുന്നു.