Kerala
സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ
കായികമേള തിരുവനന്തപുരത്തും ശാസ്ത്രമേള പാലക്കാടും സ്‌പെഷ്യല്‍ സ്‌കൂള്‍മേള മലപ്പുറത്തും നടക്കും

തിരുവനന്തപുരം | സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇത്തവണ തൃശൂർ വേദിയാകും. കായികമേള തിരുവനന്തപുരത്തും ശാസ്ത്രമേള പാലക്കാടും സ്‌പെഷ്യല്‍ സ്‌കൂള്‍മേള മലപ്പുറത്തും നടക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
മുൻ വർഷത്തേതിന് സമാനമായി ഒളിമ്പിക്‌സ് മാതൃകയിലണ് ഇത്തവണയും കായികമേള സംഘടിപ്പിക്കുക. കഴിഞ്ഞ തവണ സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്തായിരുന്നു നടന്നത്. തൃശൂരായിരുന്നു ചാമ്പ്യന്മാര്‍. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാല്‍നൂറ്റാണ്ടിന് ശേഷം തൃശൂര്‍ ചാമ്പ്യന്മാരായത്.
---- facebook comment plugin here -----