Connect with us

Kasargod

എസ് എസ് എഫ് ദേശീയ സാഹിത്യോത്സവ്: ഇംഗ്ലീഷ് ഉപന്യാസത്തില്‍ മുഹിമ്മാത്ത് വിദ്യാര്‍ഥിക്ക് അഭിമാന നേട്ടം

മുഹിമ്മാത്ത് കോളജ് ഓഫ് ഇസ്‌ലാമിക് സയന്‍സിലെ പ്ലസ് ടു വിദ്യാര്‍ഥി ഹാഫിസ് മുഹമ്മദ് ഫയാസാണ് ഒന്നാം സ്ഥാനം നേടി നാടിന്റെയും സ്ഥാപനത്തിന്റെയും അഭിമാനമായി മാറിയത്.

Published

|

Last Updated

പുത്തിഗെ | കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നടന്ന എസ് എസ് എഫ് ദേശീയ സാഹിത്യോത്സവില്‍ ഇംഗ്ലീഷ് പ്രബന്ധ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി മുഹിമ്മാത്ത് കോളജ് ഓഫ് ഇസ്‌ലാമിക് സയന്‍സ് വിദ്യാര്‍ഥി അഭിമാനമായി. കോളജ് ഓഫ് ഇസ്‌ലാമിക് സയന്‍സിലെ പ്ലസ് ടു വിദ്യാര്‍ഥി ഹാഫിസ് മുഹമ്മദ് ഫയാസാണ് ഒന്നാം സ്ഥാനം നേടി നാടിന്റെയും സ്ഥാപനത്തിന്റെയും അഭിമാനമായി മാറിയത്. സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സാഹിത്യോത്സവില്‍ യൂണിറ്റ് തലം മുതല്‍ സംസ്ഥാന തലം വരെയുള്ള മത്സരങ്ങളില്‍ പ്രതിഭാത്വം തെളിയിച്ച 26 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിഭകളോടൊപ്പം മത്സരിച്ചാണ് ഹാഫിള് മുഹമ്മദ് ഫയാസ് മികച്ച നേട്ടം കൈവരിച്ചത്.

പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും നിലവാരം പുലര്‍ത്തുന്ന ഹാഫിള് ഫയാസ് മികച്ച പരിശീലനത്തിലൂടെയാണ് നേട്ടം കൊയ്തത്. വിവിധ കലോത്സവങ്ങളിലും സാഹിത്യോത്സവങ്ങളിലും മുമ്പും അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യക്ക് കീഴില്‍ സംഘടിപ്പിക്കപ്പെട്ട കാസര്‍കോട് ദാഇറ മഹര്‍ജാനില്‍ ഇബ്തിദാഇയ്യ വിഭാഗത്തില്‍ മുഹമ്മദ് ഫായിസ് ‘നജ്മുല്‍ മഹര്‍ജാന്‍’ പട്ടം നേടിയിരുന്നു.

ഉള്ളാള്‍ ആസാദ് നഗറിലെ ഉമറുല്‍ ഫാറൂഖ്-സീനത്ത് ദമ്പതികളുടെ മകനായ മുഹമ്മദ് ഫയാസ് മുഹിമ്മാത്ത് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ അക്കാദമിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം കോളജ് ഓഫ് ഇസ്‌ലാമിക് സന്‍സില്‍ ഉപരിപഠനത്തിന് പ്രവേശനം നേടുകയായിരുന്നു. അഭിമാന നേട്ടം കൈവരിച്ച വിദ്യാര്‍ഥിയെ സ്ഥാപന സാരഥികളും അക്കാദമിക് സമിതിയും അനുമോദിച്ചു.