Kozhikode
എസ് എസ് എഫ് സ്ഥാപക ദിനം ആഘോഷിച്ചു
വലന്‍സിയ ഗലേറിയ പരിസരത്ത് നടന്ന ചടങ്ങില്‍ എസ് എസ് എഫ് സംസ്ഥാന ഡയറക്ടറേറ്റ് അംഗം ഇര്‍ശാദ് നൂറാനി പതാക ഉയര്‍ത്തി.
നോളജ് സിറ്റി|എസ് എസ് എഫ് ത്വയ്ബ ഗാര്‍ഡന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 54ാമത് സ്ഥാപകദിനമാഘോഷിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെന്റിനറി ആഘോഷ വേളയില്‍ ‘വിദ്യാര്‍ഥികള്‍ അനുഭവിച്ച വെളിച്ചം’ എന്ന പ്രമേയത്തിലാണ് സ്ഥാപകദിനാഘോഷം നടന്നത്. വലന്‍സിയ ഗലേറിയ പരിസരത്ത് നടന്ന ചടങ്ങില്‍ എസ് എസ് എഫ് സംസ്ഥാന ഡയറക്ടറേറ്റ് അംഗം ഇര്‍ശാദ് നൂറാനി പതാക ഉയര്‍ത്തി.
എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടേറിയറ്റ് അംഗം മന്‍സൂര്‍ സഖാഫി പരപ്പന്‍ പൊയില്‍, മുഹൈമിന്‍ നൂറാനി എന്നിവര്‍ സ്ഥാപകദിന സന്ദേശം നല്‍കി. യൂണിറ്റിലെ പ്രാസ്ഥാനിക നേതാക്കളായ ജാഫര്‍, ഫസല്‍ അമീന്‍, എസ് എസ് എഫ് ഭാരവാഹികളായ മിദ്‌ലാജ്, സുഹൈല്‍ സംസാരിച്ചു. ഫാഇസ് നൂറാനി, നബീല്‍ ഖാദിരി, എഞ്ചിനീയര്‍ ഫൈറൂസ് സഖാഫി, ലത്തീഫ്, മുനവ്വര്‍, അബ്ദുല്‍ ഗഫൂര്‍, യൂനുസ്, നാഫിഹ്, ഇര്‍ഫാന്‍ നേതൃത്വം നല്‍കി.

