Connect with us

Minister PA Muhammed Riyas

സ്പീക്കര്‍ വിശ്വാസത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല: മന്ത്രി മുഹമ്മദ് റിയാസ്

ഒരു മതത്തിനും വര്‍ഗീയതയില്ലെന്നും വര്‍ഗീയതയ്ക്കു മതമില്ലെന്നും അദ്ദേഹം പറഞ്ഞു

Published

|

Last Updated

കണ്ണൂര്‍ | സ്പീക്കര്‍ എ എന്‍ ഷംസീര്‍ മതവിശ്വാസത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തിരഞ്ഞെടുപ്പിന് ഇത് ഒരു നല്ല അവസരമായി കാണണമെന്ന ബി ജെ പി സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവനയോടെ കേരളത്തില്‍ മതധ്രൂവികരണം നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നു വ്യക്തമായി.

ഒരു മതത്തിനും വര്‍ഗീയതയില്ലെന്നും വര്‍ഗീയതയ്ക്കു മതമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ പേര് ഗോഡ്‌സെ എന്നായിരുന്നെങ്കില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നു. ഇതിന്റെയൊക്കെ പിന്നിലുള്ള താത്പര്യം വ്യക്തമാണെന്നും മന്ത്രി പറഞ്ഞു.