Connect with us

International

ചന്ദ്രനിലേക്ക് രണ്ട് ലാന്‍ഡറുകള്‍ ഒരുമിച്ച് വിക്ഷേപിച്ച് സ്പേസ് എക്‌സ്

ബഹിരാകാശ ഏജന്‍സികളും സ്വകാര്യ കമ്പനികളും തമ്മിലുള്ള സഹകരണം വര്‍ധിക്കുന്നതിന് തെളിവാണ് ഇന്നത്തെ വിക്ഷേപണങ്ങള്‍

Published

|

Last Updated

ഫ്‌ലോറിഡ | അമേരിക്കയിലെയും ജപ്പാനിലെയും സ്വകാര്യ കമ്പനികള്‍ നിര്‍മ്മിച്ച രണ്ട് ലൂണാര്‍ ലാന്‍ഡറുകള്‍ സ്‌പേസ് എക്‌സ് ഇന്ന് വിജയകരമായി വിക്ഷേപിച്ചു.ഫ്‌ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ബുധനാഴ്ച പ്രാദേശിക സമയം 01:09 നാണ് ഫാല്‍ക്കണ്‍ 9 പറന്നുയര്‍ന്നത്. സ്‌പേസ് എക്‌സ് വിക്ഷേപിച്ച ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍ അമേരിക്കയിലെ ഫയര്‍ഫ്‌ലൈ എയ്‌റോസ്‌പേസ് എന്ന കമ്പനിയുടെയും, റെസിലീയന്‍സ് ജപ്പാനിലെ ഐസ്പേസ് എന്ന കമ്പനിയുടെയും ഉടമസ്ഥതയിലുള്ളതാണ്. ചന്ദ്രനിലേക്കുള്ള വര്‍ദ്ധിച്ചുവരുന്ന വാണിജ്യദൗത്യങ്ങളില്‍ പുതിയതാണിവ.

ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി സ്വതന്ത്രമായ പര്യവേക്ഷണങ്ങള്‍ നടത്തിക്കഴിഞ്ഞാല്‍ ലാന്‍ഡറുകള്‍ ഒടുവില്‍ വേര്‍പിരിയും. സ്പേസ് എക്സ് റോക്കറ്റില്‍ നിന്ന് വേര്‍പെട്ട് കഴിഞ്ഞാല്‍ ഫയര്‍ഫ്ളൈയുടെ റോവര്‍, ബ്ലൂ ഗോസ്റ്റ് ചന്ദ്രനിലെത്താന്‍ ഏകദേശം 45 ദിവസമെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചന്ദ്രനില്‍ ഭാവിയില്‍ മനുഷ്യ ദൗത്യങ്ങള്‍ക്കായി ഗവേഷണം നടത്തുക, ബഹിരാകാശ കാലാവസ്ഥ ഗ്രഹത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കുക, അവയെ കുറിച്ചുള്ള സാമ്പിളുകള്‍ ശേഖരിക്കുക, ഭൂമിയുടെ കാന്തികക്ഷേത്രത്തിന്റെ എക്‌സ്-റേ ചിത്രങ്ങള്‍ എടുക്കുക എന്നീ ദൗത്യങ്ങള്‍ ലാന്‍ഡറുകള്‍ ചെയ്യും.

അതേസമയം, ഐസ്പേസിന്റെ റീസൈലന്‍സ് ലാന്‍ഡര്‍ ചന്ദ്രന്റെ ഉപരിതലത്തിലെത്താന്‍ അഞ്ച് മാസമെടുക്കും, അവിടെ അത് പര്യവേക്ഷണത്തിനായി ഒരു റോവര്‍ വിന്യസിക്കുകയും റെഗോലിത്ത് എന്നറിയപ്പെടുന്ന അയഞ്ഞ ഉപരിതല പദാര്‍ത്ഥങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയും ചെയ്യും.

ബഹിരാകാശ ഏജന്‍സികളും സ്വകാര്യ കമ്പനികളും തമ്മിലുള്ള സഹകരണം വര്‍ധിക്കുന്നതിന് തെളിവാണ് ഇന്നത്തെ വിക്ഷേപണങ്ങള്‍. സ്‌പേസ് എക്‌സ് അതിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ഏഴാമത്തെ പരിക്രമണ ഫ്‌ലൈറ്റ് ടെസ്റ്റും നടത്തുന്നു, അത് ടെക്‌സാസില്‍ നിന്ന് പ്രാദേശിക സമയം 16:00 ന് (22:00 GMT) പുറപ്പെടും.

---- facebook comment plugin here -----

Latest